---
title: "കോൺക്രീറ്റ് തകർന്നു; പാനൂരിലെ വ്യാപാര സമുച്ചയം അപകടാവസ്ഥയിൽ "
english_title: "The concrete crumbled; Business complex in Panur under danger"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/95765/The concrete crumbled; Business complex in Panur under danger"
published_at: "2023-02-09T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e46812cb09b_IMG-20230209-WA0004.jpg"
keywords: []
---

# കോൺക്രീറ്റ് തകർന്നു; പാനൂരിലെ വ്യാപാര സമുച്ചയം അപകടാവസ്ഥയിൽ 

> **Lead Summary:**  പാനൂർ: കാൽനടയാത്രക്കാർ കരുതിയിരിക്കുക. തലയ്ക്ക് മീതെ പതിയിരിക്കുന്നത് വലിയ ദുരന്തം. പാനൂർ ടൗണിലെ മീൻചന്തയടക്കം പ്രവർത്തിച്ചിരുന്ന വ്യാപാര സമുച്ചയ കെട്ടിടം അപകടാവസ്ഥയിൽ. ഈ കെട്ടിടത്തിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീഴാൻ തുടങ്ങിയിട്ട് കുറേയായി. തുടർന്ന് മീൻ കച്ചവടക്കാരെ ചന്തയിൽനിന്ന് ഒഴിവാക്കിയിരുന്നു. ദ്രവിച്ച കോൺക്രീറ്റ് ഭാഗങ്ങൾ ഇന്നലെ പുലർച്ചെ നടപ്പാതയിൽ വീഴുകയുണ്ടായി. പുലർച്ചെയായതിനാൽ വലിയ അപകടം ഒഴിവായി. സ്കൂൾ കുട്ടികളടക്കം ഒട്ടേറെപ്പേർ പോകുന്ന വഴിയിലാണ് പാളികൾ അടർന്നുവീണത്‌. അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും കെട്ടിടം അറ്റകുറ്റപണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

## Article Content

 പാനൂർ: കാൽനടയാത്രക്കാർ കരുതിയിരിക്കുക. തലയ്ക്ക് മീതെ പതിയിരിക്കുന്നത് വലിയ ദുരന്തം. പാനൂർ ടൗണിലെ മീൻചന്തയടക്കം പ്രവർത്തിച്ചിരുന്ന വ്യാപാര സമുച്ചയ കെട്ടിടം അപകടാവസ്ഥയിൽ. ഈ കെട്ടിടത്തിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീഴാൻ തുടങ്ങിയിട്ട് കുറേയായി. തുടർന്ന് മീൻ കച്ചവടക്കാരെ ചന്തയിൽനിന്ന് ഒഴിവാക്കിയിരുന്നു. ദ്രവിച്ച കോൺക്രീറ്റ് ഭാഗങ്ങൾ ഇന്നലെ പുലർച്ചെ നടപ്പാതയിൽ വീഴുകയുണ്ടായി. പുലർച്ചെയായതിനാൽ വലിയ അപകടം ഒഴിവായി. സ്കൂൾ കുട്ടികളടക്കം ഒട്ടേറെപ്പേർ പോകുന്ന വഴിയിലാണ് പാളികൾ അടർന്നുവീണത്‌. അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും കെട്ടിടം അറ്റകുറ്റപണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/95765/The concrete crumbled; Business complex in Panur under danger)